ബേപ്പൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു
ബേപ്പൂർ വെസ്റ്റ് മാഹിയിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തം
കോഴിക്കോട്: ബേപ്പൂർ വെസ്റ്റ് മാഹിയിൽ പ്രവർത്തിക്കുന്ന രേണുക വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തം. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗമായ ദീപക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റുകൾ തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ പ്രാഥമിക കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വ്യക്തമായിട്ടില്ല. സമീപപ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ജാഗ്രതാ നടപടികൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്വീകരിച്ചുവരുന്നു.

