headerlogo
breaking

ശക്തമായ മഴ കോഴിക്കോട് വയനാട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് വയനാട് ദേശിയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്ത് ഗതാഗതം പൂർണ്ണമായും നിലച്ച നിലയിലാണ്

 ശക്തമായ മഴ കോഴിക്കോട് വയനാട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
avatar image

NDR news

01 Aug 2026 09:40 AM

താമരശ്ശേരി: ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്–വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുകയും റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനാകാത്ത സാഹചര്യം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ വഴിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

      വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ – നോളജ് സിറ്റി – കോടഞ്ചേരി വഴിയാണ് നിലവിൽ തിരിച്ചു വിടുന്നത്. അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി – കൂടത്തായി – മൈക്കാവ് – കോടഞ്ചേരി വഴിയുള്ള ബദൽ പാത ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

      ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചു. ചെമ്മരംപറ്റ, മയിലള്ളംപാറ, കൈതപ്പൊയിൽ ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് നിലവിൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ആവശ്യമായാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് അറിയിച്ചു.

 

NDR news
01 Aug 2026 09:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents