നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടം. ഒരു സ്ത്രീ മരിച്ചു.
പാലക്കാട് - നെല്ലിയാമ്പതി റൂട്ടിൽ പോത്തുണ്ടിക്ക് അടുത്താണ് അപകടം സംഭവിച്ചത്
പാലക്കാട് : നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ട് ഒരു സ്ത്രി മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റു ഏതാനും പേർക്കും പരുക്കുണ്ട്. നെന്മാറ പോത്തുണ്ടി ഡാമിൽ നിന്ന് ഏകദേശം 500 മീറ്ററും ചെക്ക് പോസ്റ്റിൽ നിന്ന് 200 മീറ്ററും അകലെയുള്ള തേക്കിൻകാടിന് സമീപം രാവിലെ 9 50 ഓടെയാണ് സംഭവം. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് താഴേക്ക് തെന്നിമാറുകയായിരുന്നു.
തെന്നിമാറിയ ബസ് സമീപത്തെ തേക്കുമരങ്ങളിൽ ഇടിച്ചാണ് നിന്നത്. അപകടസമയത്ത് ബസിൽ നിന്ന് മുന്നിലെ ഗ്ലാസ് വഴി പുറത്തേക്ക് തെറിച്ചുപോയ യാത്രക്കാരി ബസിനും തേക്കുമരത്തിനും ഇടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ബസിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.

