ബംഗളൂരു ബസപകടം ഡ്രൈവറും കണ്ടക്ടറും മരിച്ചു.
ബംഗളൂരു കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും മരിച്ചു
ബെംഗളൂരു: കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കർണാടകയിലെ ബിഡതിക്ക് സമീപം മൈസൂർ - ബെംഗളൂരു അതിവേഗ ഹൈവേയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ബസ് ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിതിലേഷ്, കണ്ടക്‌ടർ കോഴിക്കോട് കോവൂർ സ്വദേശി എൻ. എം. അരുൺ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
ഇന്ന് രാവിലെ 6.45-ഓടെയായിരുന്നു അപകടം. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ബിഡതിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോർഡിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ 4 യാത്രക്കാരുടെ നില ഗുരുതരമാണ്. മറ്റ് നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ ബസ് പൂർണ്ണമായും തകർന്ന് തലകീഴായി മറിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും പ്രാദേശികവാസികളും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

