കോഴിക്കോട് - ബാംഗ്ലൂരു ബസ് അപകടത്തിൽപ്പെട്ടു, രണ്ടുപേർ മരിച്ചു,
കോഴിക്കോട് ബാംഗ്ലൂർ കെഎസ്ആർടിസി ഡീലക്സ് ബസ് കർണാടകയിലെ രാംനഗറിൽ ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടു
രാംനഗർ : കോഴിക്കോട് നിന്നും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ഡീലക്സ് ബസ് കർണാടകയിലെ രാംനഗറിൽ വെച്ച് അർദ്ധരാത്രിക്ക് ശേഷം വൻ അപകടത്തിൽ പെട്ടു. അപകടത്തിൽ രണ്ടുപേർ മരണപ്പെടുകയും ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരങ്ങൾ.
അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിച്ചതിന്റെ ആഘാതത്തിൽ ബസ്സ് റോഡിലേക്ക് മറിയുകയും വശങ്ങളും മുൻഭാഗവും പൂർണ്ണമായും തകരുകയും ചെയ്തു.
സംഭവ സ്ഥലത്ത് പ്രാദേശിക പൊലീസും ഉദ്യോഗസ്ഥരും എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല..

