ചേവായൂരിൽ ട്രാൻസ്ഫോമറിന് തീപിടിച്ചു.
ചേവായൂർ മാലൂർക്കുന്ന് എ ആർ ക്യാമ്പ് റോഡിലെ ട്രാൻസ്ഫോർമറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി
കോഴിക്കോട്: ചേവായൂർ മാലൂർകുന്ന് എആർ ക്യാംപ് റോഡിലെ ട്രാൻസ്ഫോമറിന് തീപിടിച്ചു. ട്രാൻസ്ഫോമറിൽ നിന്ന് ഓയിൽ ചോർന്നതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.
വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി സമയോചിതമായി ഇടപെട്ടതിനാൽ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കാനും വലിയ അപകടം ഒഴിവാക്കാനും സാധിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ടി. റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.വി. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. സേനാംഗങ്ങളായ നിഖിൽ ശ്രീനിവാസൻ, ജമാലുദ്ദീൻ, ഇ.എ. അരുൺ, ഹോം ഗാർഡ് സത്യനാഥൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാ യി.

