മദ്രസ്സ കുടുംബ സംഗമം
കാവുന്തറ ശാന്തിസദനം മദ്രസ്സ കുടുംബ സംഗമം നടന്നു
കാവുന്തറ : ശാന്തി സദനം ഹോളിഡെ മദ്രസ്സയിൽ കുടുംബസംഗമം നടന്നു. കാലത്ത് 10.30 ന് ആരംഭിച്ച ആദ്യ സെഷനിൽ ശിഹാബുദ്ദീൻ ഇബ്നു ഹംസ നന്മ വിതയ്ക്കാം, നന്മകൾ കൊയ്യാം എന്ന തലക്കെട്ടിൽ കുടുംബബന്ധങ്ങളുടെ ഊഷ്മളത യെക്കുറിച്ച് പ്രഭാഷണംനടത്തി. 12.00 മണിക്കാരംഭിച്ച രണ്ടാം സെഷനിൽ, മുബീർ ചാലിക്കര ഇസ്ലാമിക സമൂഹം സവിശേഷതകളും, മൂല്യങ്ങളും എന്ന വിഷയം കൈകാര്യംചെയ്തു. പി. എം അബ്ദുൽ ഹമീദ് മൗലവി സമാപനം നടത്തി. പ്രിൻസിപ്പൽ കെ.കെ. മുഹമ്മദ് മാസ്റ്റർ ആധ്യക്ഷം വഹിച്ചു. പി. എം. അബ്ദുള്ള സ്വാഗതം പറഞ്ഞു.

