വിഴിഞ്ഞം സമ്പൂർണ്ണ കയറ്റുമതി- ഇറക്കുമതി മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കയറ്റുമതിയും ഇറക്കുമതിയും (EX l M ) പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശൻ. രാവിലെ 11 മണിയോടെയാണ് അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വികസന ചരിത്രത്തിലെ സുപ്രധാന ദിവസമാണ് ഇന്നെന്നും ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബിജെപിയും ഇടതുനേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചു. ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളും തിരുവനന്തപുരം മേയറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല. കൂടാതെ പ്രതിപക്ഷ നേതാവും മറ്റ് ഇടത് നേതാക്കളും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് സിസ്റ്റം റോഡ് റെയില്‍ കണക്ടിവിറ്റി വൈകിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനകം പൂർത്തിയാക്കണമായിരുന്നു. പക്ഷേ വൈകിയിട്ടില്ല. റിംഗ് റോഡിന് സ്ഥലമെടുക്കാൻ പണം വകയിരുത്തിയത് പുതിയ സർക്കാർ ആണ്. കേരളത്തില്‍ ഇത് വരെ കാണാത്ത വേഗത്തില്‍ സ്ഥലമെടുപ്പ് പൂർത്തിയാക്കും. ലോജിസ്റ്റിക്സ് പാർക്ക് അടക്കം അനുബന്ധ സൗകര്യങ്ങളെല്ലാം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ കൊച്ചിയില്‍ ഓഷ്യനേറിയത്തിനുള്ള നടപടി തുടങ്ങി. പോർട് സിറ്റി, മിഷൻ സമുദ്ര, പദ്ധതികള്‍ സർവ്വകലാശാലകളുമായി സംയോജിപ്പിക്കും. വിഴിഞ്ഞത്ത് കണ്‍സള്‍റ്റൻസി തുടങ്ങുമെന്നും സാധ്യതകളെ മുഴുവൻ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

