headerlogo
breaking

ഡിജിറ്റൽ സർവെയിൽ അപാകതയുണ്ടെങ്കിലും നികുതി അടക്കാം

ഡിജിറ്റൽ സർവെയിലെ പേര്, വിലാസം, വിസ്തീർണ്ണം എന്നിവയിലുള്ള വ്യത്യാസം കാരണം നികുതി അടക്കാൻ പ്രയാസപ്പെടുന്ന വർക്ക് ആശ്വാസം

 ഡിജിറ്റൽ സർവെയിൽ അപാകതയുണ്ടെങ്കിലും നികുതി അടക്കാം
avatar image

NDR news

18 Aug 2026 04:54 PM

തിരുവനന്തപുരം: ഡിജിറ്റൽ സർവേയിലെ സാങ്കേതിക പിശകുകൾ മൂലം ഭൂനികുതി സ്വീകരിക്കുന്നത് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. (സർക്കുലർ: LR/7288/2026-SPLC1).

         ഡിജിറ്റൽ സർവേയിലെ പിശകുകൾ (പേര്, വിലാസം, വിസ്തീർണ്ണ വ്യത്യാസം) കാരണം നികുതി തടസ്സപ്പെട്ടവർക്ക് ഇനി താൽക്കാലികമായി നികുതി അടയ്ക്കാം. LRM അപേക്ഷ തീർപ്പാക്കുന്നത് വരെ കാത്തുനിൽക്കാതെ ReLIS പോർട്ടലിലെ Resident Entry സൗകര്യം ഇതിനായി ഉപയോഗിക്കാം.

     നികുതി രസീതിൽ LRM അപേക്ഷയുടെ LTIN നമ്പറും, ഇതൊരു താൽക്കാലിക തണ്ടപ്പേര് ആണെന്ന വിവരവും നിർബന്ധമായും രേഖപ്പെടുത്തണം. ഭാവിയിൽ LRM നടപടികൾ പൂർത്തിയാകുമ്പോൾ, താൽക്കാലികമായി അടച്ച തുക യഥാർത്ഥ തണ്ടപ്പേരിലേക്ക് വകമാറ്റും.

      ഡിജിറ്റൽ സർവേയിലെ പിശകുകൾ പറഞ്ഞു പൊതുജനങ്ങളെ നികുതി അടയ്ക്കുന്നതിൽ നിന്നും തടയരുതെന്ന് വില്ലേജ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

NDR news
18 Aug 2026 04:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents