headerlogo
breaking

യുവതി ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടി മരിച്ചു

ആലപ്പുഴ കളിച്ചുകുളങ്ങര സ്വദേശിനി വൃന്ദ (27)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് പോലീസ് നിരീക്ഷണത്തിൽ

 യുവതി  ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടി മരിച്ചു
avatar image

NDR news

30 Aug 2026 08:38 PM

കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര വിഷ്ണു നിവാസില്‍ വൃന്ദ (27)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്

വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നും ചാടിയ യുവതി തല്‍ക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

NDR news
30 Aug 2026 08:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents