ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്
ഡൽഹി യൂണിവേഴ്സിറ്റിയോട് ചേർന്ന് സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം ഇന്ന് ഉച്ചയ്ക്ക് തകർന്നു വീണു. 10 പേരെ രക്ഷപ്പെടുത്തി കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന കെട്ടിടം നിലംപൊത്തി. 10 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയിട്ടുള്ളത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മറ്റു ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
. തൊട്ടടുത്തുള്ള രണ്ട് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഒരാള്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അവശിഷ്ടങ്ങള്‍ നീക്കി കഴിഞ്ഞാല്‍ മാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകൂ. അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നു പേര്‍ എയിംസിലെ ട്രോമ സെന്ററില്‍ ചികില്‍സയിലാണ്.
. 20 വിദ്യാര്‍ഥികള്‍ വരെ കുടുങ്ങിയിട്ടുണ്ട് എന്നാണ് ഡിയുഎസ്‌യു പ്രസിഡന്റ് ആര്യന്‍ മാന്‍ പറയുന്നത്. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ താഴെ കെട്ടിടത്തിന്റെ തറയുടെ പണി നടക്കുന്നുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഫയര്‍ ഫോഴ്‌സിന് വിവരം ലഭിച്ചത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ്. സൗത്ത് ക്യാമ്പസ് പോലീസ് സ്‌റ്റേഷനിലും ഇതേ സമയം വിവരം ലഭിച്ചു. നാനാക്പുര ഗുരുദ്വാരയ്ക്ക് അടുത്താണ് തകര്‍ന്ന കെട്ടിടങ്ങള്‍.
. അപകടസ്ഥലത്ത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡൽഹി ലഫ്റ്റനന്റ് ഗവർണറും സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് തരൺജിത് സിംഗ് സന്ധു പ്രതികരിച്ചു.
. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ തന്നെ തുടരുകയാണ്. ഉദ്യോഗസ്ഥരുമായി സംസാരിച്ച അദ്ദേഹം രക്ഷാപ്രവർത്തനവും നിലവിലെ സാഹചര്യവും വിലയിരുത്തി.
. അതിനിടെ, സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. സർക്കാർ നിരുത്തരവാദപരമായാണ് പ്രവർത്തിക്കുന്നതെന്നും ഇത്തരം സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പ്രതികരിച്ചു. അപകടം ഞെട്ടിക്കുന്ന ദുരന്തമാണെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു. ഓരോ വിദ്യാർഥിയുടെയും ജീവൻ അമൂല്യമാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

