headerlogo
breaking

നാളെ മുതൽ മൂന്നുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

പൊതുമേഖല ബാങ്കുകളുടെ ജീവനക്കാർ സെപ്റ്റംബർ 11 ന് പണിമുടക്കുകയാണ്. തുടർന്നുവരുന്ന രണ്ടാം ശനി,നായർ അവധി ആയതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.

 നാളെ മുതൽ മൂന്നുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
avatar image

NDR news

10 Sep 2026 03:01 PM

തിരുവനന്തപുരം:   രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം നാളെ (സെപ്റ്റംബർ 11) മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദേശീയ പണിമുടക്കും തൊട്ടുപിന്നാലെ വരുന്ന രണ്ടാം ശനിയും ഞായറും കാരണമാണ് ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുക

.     ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ അനുവദിക്കുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യാ തലത്തിൽ ബാങ്ക് യൂണിയനുകൾ ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11-ലെ പണിമുടക്കിന് ശേഷം, സെപ്റ്റംബർ 12, സെപ്റ്റംബർ 13 എന്നീ ദിവസങ്ങളിലും അവധിയായതിനാൽ ബാങ്കുകളുടെ നേരിട്ടുള്ള സേവനങ്ങൾ പൂർണ്ണമായും നിശ്ചലമാകും. വരും ദിവസങ്ങളിലും ബാങ്കിങ് മേഖലയിൽ വലിയ പ്രതിസന്ധിക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും പണിമുടക്കുകൾ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാർ, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ ശാഖകളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകൾ വഴി നേരിട്ട് ചെയ്യേണ്ട പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, വായ്പാ നടപടികൾ, പുതിയ അക്കൗണ്ട് തുറക്കൽ, കെവൈസി പുതുക്കൽ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ ദിവസങ്ങളിൽ തടസ്സപ്പെടും. ചെക്ക് ക്ലിയറിങ് പ്രക്രിയകൾ പൂർണ്ണമായും വൈകാൻ സാധ്യതയുള്ളതിനാൽ വലിയ തുകകളുടെ ഇടപാടുകൾ നടത്തേണ്ടവർ മുൻകൂട്ടി ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. എന്നാൽ ഡിജിറ്റൽ പണമിടപാടുകൾ സാധാരണ പോലെ നടക്കുന്നതാണ്.

NDR news
10 Sep 2026 03:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents