കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച 5 മണി മുതൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുന്നതാണ്
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം-മടവൂർ വരെയും വൈകീട്ട് അഞ്ചു മുതൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടനിലം-കളരിക്കണ്ടി -വരട്ട്യാക്ക് -പെരിങ്ങളം- വഴിയും മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ്-പെരിങ്ങളം- വഴിയും കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴിയും യൂനിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ-രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴിയും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് - മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകണം. മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ - മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.
എയർപോർട്ട്- റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയുള്ള റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ല. വി.വി.ഐ.പി പാസ്സിങ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും
menuMadhyamam
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് നാളെ ഗതാഗത നിയന്ത്രണം
Kerala
Posted Ondate_range2026-09-12 16:39 IST
Updated Ondate_range2026-09-12 16:39 IST
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് നാളെ ഗതാഗത നിയന്ത്രണം
വൈദ്യരങ്ങാടി-രാമനാട്ടുകര-മലാപ്പറമ്പ്-കുന്നമംഗലം-മടവൂർ റോഡിൽ വൈകീട്ട് അഞ്
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം-മടവൂർ വരെയും വൈകീട്ട് അഞ്ചു മുതൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടനിലം-കളരിക്കണ്ടി -വരട്ട്യാക്ക് -പെരിങ്ങളം- വഴിയും മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ്-പെരിങ്ങളം- വഴിയും കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴിയും യൂനിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ-രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴിയും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
. സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് - മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകണം. മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ - മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.
. എയർപോർട്ട്- റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയുള്ള റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ല. വി.വി.ഐ.പി പാസ്സിങ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും.സുന്നി സാംസ്കാരിക കേന്ദ്രമായ മർക്കസിന്റെയും കാരന്തൂർ മർക്കസ് നോളജ് സിറ്റിയുടെയും ക്ഷണപ്രകാരമാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട്ടെത്തുന്നത്.
. മർക്കസ് സ്ഥാപകനും പ്രമുഖ സുന്നി പണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക സഹകരണം മെച്ചപ്പെടുത്തൽ, ആധുനിക ഇസ്‌ലാമിക വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ പങ്കുവെക്കൽ, മതസൗഹാർദം, സംവാദം, മിതവാദം തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടകൾ. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് കാന്തപുരം മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്
. മലേഷ്യൻ പ്രധാനമന്ത്രിയായ ശേഷം അൻവർ ഇബ്രാഹിം നടത്തുന്ന രണ്ടാമത്തെ കേരള സന്ദർശനമാണിത്. മുമ്പ് കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും സൗഹൃദത്തിന്റെയും തുടർച്ചയായാണ് ഇപ്പോഴത്തെ സന്ദർശനം. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അൻവർ ഇബ്രാഹിം ഇന്ത്യയിൽ എത്തിയത്.

