കാപ്പാട് കനിവ് സ്നേഹതീരം പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം നടന്നു.
കാപ്പാട് കനിവ് സ്നേഹതീരം പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം മലബാർ ഗ്രൂപ്പ് ചെയർമാൻ MP അഹമ്മദ് നിർവ്വഹിച്ചു.
കാപ്പാട്: കാപ്പാട് കനിവ് സ്നേഹതീരം പുരുഷൻമാർക്കായി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിൻ്റെ ശിലസ്ഥാപന കർമ്മം മലബാർ ഗ്രുപ്പ് ചെയർമാൻ MP അഹമ്മദ് നിർവ്വഹിച്ചു. ഉച്ചയ്ക്ക് നടന്ന, വാർദ്ധക്യം വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ പന്തലായനിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ഷിലിനേഷ് ഉദ്ഘാടനം ചെയ്തു. ഡോ: അജയ് വിഷ്ണു. ഡോ:നദിം റഹ്മാൻ എന്നിവർ പങ്കെടുത്തു. കെ.കെ.ഫാറൂഖ് സ്വാഗതവും ഹാഷിം കടാക്കലകത്ത് നന്ദിയും പറഞ്ഞു..
വൈകിട്ട് നടന്ന ശിലാസ്ഥാപന ചടങ്ങ് മലബാർ ഗ്രൂപ്പ് ചെയർമാൻ MP അഹമ്മദ് നിർവ്വഹിച്ചു. പൊതുസമ്മേളനം , കനിവ് രക്ഷാധികാരി ഫൈസൽ പൈങ്ങോട്ടായിയുടെ അധ്യക്ഷതയിൽ, കെ പ്രവീൺ കുമാർ MLA നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് മുഖ്യാതിഥിയായിരുന്നു. ടി.ഇസ്മായിൽ, പി.ബഷീർ,ജ. ഇസ്ലാമി അസി. അമീർ എം.കെ. മുഹമ്മദലി എന്നിവർ വിവിധ ബ്ലോക്കുകളുടെ പ്രഖ്യാപനം നടത്തി.
. മുൻ മന്ത്രി.പി.കെ. കെ ബാവ, എം. കെ. മണി,തസ്ലീ നകബീർ, ബൽക്കീസ് മുസ്തഫ, കെ.വി. സലിം , കാരാടൻ സുലൈമാൻ, മെഹ്‌റൂഫ് മണലൊടി, അബ്ദുൽ ജലീൽ, അബ്ദുൽ റഷീദ് മാസ്റ്റർ, അഡ്വ. ബിനേഷ് ബാബു, പി.വി അഹമ്മദ് കോയ, ഡോ. എൻ.കെ.ഹമീദ്, അബ്ദുല്ലക്കോയ കണ്ണങ്കടവ്, കെ. ഇമ്പിച്ച്യാലി, സിത്താര, ബീരാൻ കുട്ടി മുണ്ടോത്ത്, തുടങ്ങിയവർ സംസാരിച്ചു. Dr അബൂബക്കർ കാപ്പാട് സ്വാഗതവും കനിവ് ചെയർമാൻ ഇല്യാസ് .പി .നന്ദിയും പറഞ്ഞു. തുടർന്ന് കോഴിക്കോട് സംഗീത സാഗരം അവതരിപ്പിച്ച കലാസന്ധ്യ അരങ്ങേറി.

