വീണു പരിക്കേറ്റ ഒന്നര വയസ്സുള്ള കുട്ടി മരിച്ചു
വളയത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ് അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരൻ മരിച്ചു
വടകര: വളയത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു. ഖത്തറിൽ ജോലി ചെയ്യുന്ന കുനിങ്ങോന്റെ വിട ജിതിൻ്റെ മകൻ യവിൻയുവിക്ക് ആണ് മരിച്ചത്
. മുറ്റത്ത് വീണതിനെ തുടർന്ന് കരഞ്ഞ കുട്ടി പിന്നീട് മയങ്ങി പോകുകയായിരുന്നു. കുട്ടി ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ച് നോക്കിയപ്പോൾ അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടത്, വളയത്ത് ആശുപത്രിയിൽ ഉടനെ എത്തിച്ച് പ്രാഥമിക ശുസ്രൂഷ നൽകിയ ശേഷം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വളയം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അമ്മ : വിജിഷ (ചെറുമോത്ത് ) സഹോദരൻ: അത്വിക്.

