പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ കാലാവധി നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിൽ
മുൻ സർക്കാരാണ് ശമ്പള കമ്മീഷൻ വൈകിപ്പിച്ചതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശൻ
തിരുവനന്തപുരം;. 12-ാം ശമ്പള പരിഷ്കരണ കമ്മീഷന്റെ കാലാവധി ദീർഘിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി ശമ്പള പരിഷ്കരണം എന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ജീവനക്കാരെയും വലിയ രീതിയിൽ ബാധിക്കുന്ന വിഷയമായതിനാൽ സമഗ്രമായ പഠനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
. ശമ്പള പരിഷ്കരണ നടപടികൾ വൈകിപ്പിച്ചത് കഴിഞ്ഞ സർക്കാരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 2024-ൽ പ്രഖ്യാപിക്കേണ്ടിയിരുന്ന കമ്മീഷൻ വളരെ വൈകിയാണ് രൂപീകരിച്ചതെന്ന് അദ്ദേഹം വാദിച്ചു .ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആശങ്ക ഉന്നയിച്ചു. എന്നാൽ, നിലവിൽ ലീവ് സറണ്ടർ നൽകുന്ന വിഷയം സർക്കാർ സജീവമായി പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. നിലവിലെ സാമ്പത്തിക സ്ഥിതിയും മുൻ സർക്കാരിന്റെ കാലത്തുണ്ടായ കുടിശികകളും (ഡി.എ, ഡി.ആർ കുടിശിക) പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ എന്ന് സർക്കാർ വ്യക്തമാക്കി
. ചർച്ചയിൽ പ്രൊഫ. സി. രവീന്ദ്രനാഥ്, കെ.എൻ. ബാലഗോപാൽ, കെ.കെ. രാമചന്ദ്രൻ, എം.എസ്. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.

