headerlogo
breaking

സസ്പെൻഷനിലായ വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ അനുമതി തേടി സുപ്രീംകോടതിയിൽ

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

 സസ്പെൻഷനിലായ വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ അനുമതി തേടി സുപ്രീംകോടതിയിൽ
avatar image

NDR news

04 Nov 2026 09:54 PM

ന്യൂഡൽഹി:ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി നാളെ പരിഗണിക്കാൻ തീരുമാനിച്ചത്. കേസിൽ വിദ്യാർഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

.     ഹൈക്കോടതി വിധിക്കെതിരേ ഇന്നലെ അർധരാത്രി 11.35-നാണ് 16 വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്‌. ഹർജി ഫയൽ ചെയ്ത്‌ 16 വിദ്യാർഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ ദേവവ്രതും സുഭാഷ്‌ചന്ദ്രൻ കെ. ആറും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ചൂണ്ടിക്കാട്ടി.ഇന്ന് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ ഒന്നുകിൽ ഹർജി ഒരു മണിക്ക് കേൾക്കണമെന്നും അല്ലെങ്കിൽ വിദ്യാർഥികൾക്ക് നിബന്ധനകളോടെ പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇന്ന് കേസ് കേൾക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

.     സെമസ്റ്റർ പരീക്ഷ എഴുതിയില്ലെങ്കിൽ ഒരു വർഷം നഷ്ടമാകുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസിൽ വിദ്യാർഥികൾ വിജയിക്കുക യാണെങ്കിൽ പ്രത്യേക പരീക്ഷ നടത്തുന്നതിന് ഉത്തരവിടാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്

NDR news
04 Nov 2026 09:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents