ഓട്ടോ ടാക്സി പണിമുടക്ക് പിൻ വലിച്ചു. ജനുവരി ഒന്നു മുതൽ ഓട്ടോ ടാക്സി നിരക്ക് കൂടും
ഇന്ന് അർദ്ധ രാത്രി മുതൽ നടത്താനിരുന്ന ഓട്ടോ - ടാക്സി പണിമുടക്ക് ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു
തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി തുടങ്ങാനിരുന്ന 24 മണിക്കൂർ ഓട്ടോ- ടാക്സി പണിമുടക്ക് പിൻവലിച്ചു. ഓട്ടോ ടാക്‌സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി പി ജോണ്‍ നടത്തിയ ചര്‍ച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. ഓട്ടോ-ടാക്സി നിരക്കുകൾ കൂട്ടണമെന്ന് യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി. ഇതോടെ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിച്ചു.
. ജനുവരി ഒന്നുമുതല്‍ നിരക്ക് കൂട്ടാനാണ് ധാരണയാ യിരിക്കുന്നത്. നിരക്ക് എത്ര കൂട്ടണം എന്നതില്‍ പഠനം നടത്താന്‍ കമ്മീഷനെ വെയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്നും 50 ആയും ടാക്‌സിയുടെത് 250 രൂപയില്‍ നിന്നും 300 രൂപയായും ഉയര്‍ത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
. നിരക്കുകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ട്രേഡ് യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

