ആട്ടിക്ക മെമ്മോറിയൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് സമാപനം.
ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി പതിനാറോളം ടീമുകൾ പങ്കെടുത്തു
നടുവണ്ണൂർ:എലങ്കമൽ ഇ.വൈ.സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് ആട്ടിക്ക മെമ്മോറിയൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. ബാലുശ്ശേരി എം.എൽ.എ. വി.ടി. സൂരജ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി പതിനാറോളം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മജസ്റ്റിക് എഫ്.സി. വെള്ളയിൽ ഒന്നാം സ്ഥാനവും എഫ്.സി. വെള്ളിപ്പറമ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഉദ്ഘാടനച്ചടങ്ങിലും വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജസീറ മാവോളി, സാജിറ അനസ്, വാർഡ് അംഗങ്ങളായ പ്രശാന്ത്, ജിൽഷ മക്കാട്ട്, ടി. നിസാർ മാസ്റ്റർ, സത്യൻ മാസ്റ്റർ, യു.കെ. കാസിം, സത്യൻ കുളിയപൊയിൽ, അബ്ദുറഹ്മാൻ നടുവണ്ണൂർ, വി.കെ. അബ്ദുറഹ്മാൻ ഹാജി, പ്രനീഷ് ആർ.കെ., എ. കോയ തുടങ്ങിയവർ പങ്കെടുത്തു.
സംഘാടക സമിതി കൺവീനർ സാജിദ് കെ., ഭാരവാഹികളായ തമീം ടി.കെ., ജാബിദ് ടി.എം., ബീർബൽ സാദിഖ്, മുഹമ്മദലി, ജെറീഷ്, ഗഫൂർ ഹാജി, യാഹ്യാസ്, സാലിഹ്, ഷമീർ, അനസ്, ഫർഹാൻ, നിഹാൽ, ശാമിൽ, അഫീദ്, സിനാൻ, ഇഖ്ബാൽ, അസ്ലം തുടങ്ങിയവർ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

