headerlogo
business

ഇന്ധന വിലക്കയറ്റം പച്ചക്കറി മാർക്കറ്റിലും; വിലകൾ കുതിച്ചുയരുന്നു

ഇന്ധന വിലക്കും, പാചക വാതക വിലക്കുമൊപ്പം പച്ചക്കറി വിലയും വര്‍ധിച്ചതോടെ ദുരിതം താങ്ങാനാ വുന്നതിലും അപ്പുറ മാണെന്ന് ജനങ്ങൾ

 ഇന്ധന വിലക്കയറ്റം പച്ചക്കറി മാർക്കറ്റിലും; വിലകൾ കുതിച്ചുയരുന്നു
avatar image

NDR News

10 Nov 2021 07:45 PM

തിരുവനന്തപുരം:തക്കാളി, സവാളി, മുരിങ്ങക്ക തുടങ്ങിയവയ്ക്കാണ് പ്രധാനമായും  വില വര്‍ധിച്ചത്. തക്കാളിക്ക് ചില്ലറ വില്പനയായി കിലോഗ്രാമിന് 60 രൂപയാണ് വില. സവാളക്ക് 40 മുതല്‍ 50 വരെയാണ് നിരക്കുണ്ട്. വെണ്ട, വഴുതന, കാരറ്റ്, കാപ്‌സിക്കം, എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെണ്ടക്ക് 60, കാരറ്റ്, 64, മുരിങ്ങ 100, കാപ്‌സിക്കം 120, വഴുതന 40 എന്നിങ്ങനെയാണ് മൊത്ത വിപണന കടകളിലെ നിരക്ക്. അടുത്ത കാലം വരേ 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 40 രൂപയായി വര്‍ധിച്ചു. ഉരുളക്കിഴങ്ങിന് കിലോ ഗ്രാമിന് 40 രൂപയാണ് ഇന്നത്തെ വില.

     ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ചും പത്തും രൂപയുടെ വര്‍ധനവാണ് പച്ചക്കറി വിലയിലുണ്ടായിരിക്കുന്നത്. നാടന്‍ പച്ചക്കറികള്‍ക്ക് വില ഇരട്ടിയില ധികമായിരിക്കുകയാണ്. രണ്ടാ ഴ്ചയ്ക്ക് മുമ്പ് ഒരു ചാക്ക് ഉരുള ക്കിഴങ്ങ് 1200 രൂപയ്ക്ക് വിറ്റിരുന്നത് ഇപ്പോള്‍ 1900 രൂപയിലെത്തിയതായി മൊത്ത കച്ചവടക്കാര്‍ പറയുന്നു. ഉള്ളി മൊത്ത വില 25- 30 രൂപയില്‍ നിന്ന് 35- 40 രൂപയിലുമെത്തി. കനത്ത മഴയും സാധനങ്ങളുടെ വിലക്ക യറ്റത്തിന് കാരണമായി. പച്ചക്കറി യുടെ വില വര്‍ദ്ധനവ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധി ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

       ധാന്യ വർഗങ്ങളിൽ പെട്ട ചെറുപയര്‍, പരിപ്പ്, വന്‍പയര്‍, കടല എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്.ഇത്തരത്തില്‍   പോകുകയാണെ ങ്കില്‍  ജനങ്ങളുടെ സാധാരണ ജീവിതം പ്രതിസന്ധി യിലേക്ക് നീങ്ങും. കൊവിഡ്  കാലത്തെ പ്രതിസന്ധി കളില്‍ നിന്ന് ഉയര്‍ത്തെ ഴുന്നേറ്റ ജന ങ്ങള്‍ക്ക് പച്ചക്കറി വില വര്‍ദ്ധനവ് അടുത്ത വെല്ലുവിളി സൃഷ്ടിക്കു മെന്നാണ് കരുതുന്നത്. ഇന്ധനവില, പാചകവാതക എന്നിവയുടെ വര്‍ദ്ധന വിനിടയ്ക്കാണ് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ദ്ധനവ് കൂടി ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സംസ്ഥാനത്ത് ഇന്ധനവില കുത്തനെ ഉയരുന്ന പ്രവണതയാണ് ഉണ്ടായിരു ന്നത്. ഇതിനുപിന്നാലെയാണ് ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തി പച്ചക്കറി വില ഉയരുന്നത്.
      ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമ ങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ് സാധനങ്ങളുടെ വില വര്‍ധനവ് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. മൊത്തകച്ചവടക്കാരില്‍ നിന്ന് കൂടിയ നിരക്കിൽ പച്ചക്കറികള്‍ വാങ്ങി ഇവര്‍ക്ക് അതിലും കൂടിയ നിരക്കിൽ കച്ചവടം ചെയ്യേണ്ടി വരുന്ന അവസ്ഥ യാണ്. എന്നാല്‍ ഇത്രയും വിലയീടാ ക്കുമ്പോൾ ഉപഭോക്താക്കള്‍ സാധനം വാങ്ങാത്ത സ്ഥിതിയുമുണ്ടായി കച്ചവടം നിര്‍ത്തേണ്ട അവസ്ഥയു മുണ്ടാകുമെന്നും കച്ചവടക്കാര്‍ പറയുന്നു. ഒരുപെട്ടി തക്കാളി യായിട്ടാണ് മാര്‍ക്കറ്റില്‍ നിന്നും കൊണ്ടു വരുന്നത്. ഇവയില്‍ മിക്കവയും ഉപയോഗിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരിക്കും ഉണ്ടാവുക. ഇത് എടുത്ത് കളയു മ്പോഴേക്കും കച്ചവടം ചെയ്യാനുണ്ടാ വുക വളരെ കുറച്ച്‌ മാത്രമായിരിക്കും. ഇതും കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാ ക്കുന്നു. വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഹോട്ടല്‍ അടച്ചിടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുകയെ ന്നുമാണ് ഹോട്ടലുടമകൾ പറയുന്നത്. ഇന്ധന വില വര്‍ധനവും, പാചക വാതക വില വര്‍ധനവും, ഒപ്പം തന്നെ സാധനങ്ങളുടെ വില വര്‍ധനവും കൂടിയായപ്പോള്‍ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായി രിക്കുകയാണ്

NDR News
10 Nov 2021 07:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents