ടിയാര ഗോൾഡ് ആൻ്റ് ഡയമണ്ട്സിൽ സ്വർണനാണയ വിജയിയെ അനുമോദിച്ചു
ടിയാരയിൽ സ്വർണ സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ടിയാര ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ നടുവണ്ണൂർ ഷോറൂമിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് നടുവണ്ണൂർ ടിയാര ഷോറൂമിൽ നടന്ന ചടങ്ങിൽ ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ റഫീഖ് സ്വർണനാണയ വിജയിയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട എൻ. എം. ഷാജു നൊച്ചാടിന് ചടങ്ങിൽ സ്വർണനാണയം കൈമാറി.
കോവിഡ് കാലത്ത് ഇൻസ്റ്റാഗ്രാമിലൂടെ നടത്തിയ ഓണ പൂക്കളമത്സര വിജയിയായ നിയാസിന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്‌സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറി ബാബു ആവണി ഡയമണ്ട് റിംഗ് സമ്മാനിച്ചു.
സ്വർണ സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം വിക്ടറി ചന്ദ്രനെ അംഗമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റ് സെക്രട്ടറി ടി. ബാബു നിർവഹിച്ചു. ചടങ്ങിൽ ഓട്ടോ ടാക്സി തൊഴിലാളികളും ടിയാര പാർട്ണർമാരും പങ്കെടുത്തു.