നടുവണ്ണൂര്‍ മയൂര ജ്വല്ലറി പുതുമോടിയില്‍ വീണ്ടും ജനങ്ങളിലേക്ക്
ആധുനിക രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച നടുവണ്ണൂരിലെ ആദ്യത്തെ ജ്വല്ലറി
നടുവണ്ണൂര്‍. ഇടവേളയ്ക്ക് ശേഷം നടുവണ്ണൂര്‍ മയൂര ജ്വല്ലറി വീണ്ടും ജനങ്ങളിലേക്ക്. ടൗണിന്റെ ഹൃദയഭാഗത്ത് ബസ്റ്റാന്റിടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന ജ്വല്ലറി നവീകരണത്തിനായി ഇടക്കാലത്ത് പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു.നടുവണ്ണൂരില്‍ ആധുനികരീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യത്തെ ജ്വല്ലറിയായ മയൂര മുപ്പത് വര്‍ഷമായി നടുവണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
മൂന്ന് ദശാബ്ദം പിന്നിടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം വാഗ്ദാനം ചെയ്ത് കൊണ്ടാണ് മയൂര വരുന്നതെന്ന് പ്രോപ്രൈറ്റര്‍ ടി.കെ. തറുവൈക്കുട്ടി പറഞ്ഞു. ജ്വല്ലറിയുടെ ഗ്രാന്‍ഡ് ഓപനിങ്ങിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ സെക്രട്ടറി രഘൂത്തമന്‍, നടുവണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍ മലബാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍ വിക്ടറി, വൈസ് പ്രസിഡന്റ് സി. സത്യപാലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടൗണിലെ വ്യാപാരി പ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.പ്രൊപ്രൈറ്റര്‍ തറുവൈക്കുട്ടി ഹാജി നന്ദി പ്രകാശിപ്പിച്ചു.

