പാചക വാതക വിലയിൽ വീണ്ടും വർധന
ഗാർഹിക സിലിണ്ടർ വില 1010 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക വില വീണ്ടും കുതിച്ചുയരുന്നു. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 1010 രൂപയാണ് ഇന്നത്തെ വില.
ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതക വില ഉയരുന്നത്. മെയ് ഏഴിന് 50 രൂപയും വർധിപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും എൽപിജി വില ആയിരം കടന്നിട്ടുണ്ട്. ഇന്ന് വാണിജ്യ സിലിണ്ടറിന് വിലയിൽ വ്യത്യാസമില്ല.