നേരിയ ആശ്വാസം; രാജ്യത്ത് ഇന്ധന വില കുറച്ചു
കുറയുന്നത് പെട്രോളിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും

ഡൽഹി: രാജ്യത്തെ ഇന്ധന വിലയിൽ നേരിയ ആശ്വാസം. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസൽ ലിറ്ററിന് ഏഴു രൂപയുമാണ് കുറഞ്ഞത്. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെയാണ് വിലക്കുറവ് ഉണ്ടായിരിക്കുന്നത്. പെട്രോൾ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്നപ്പോൾ കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ തീരുവയിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണയായി വില വർധിപ്പിക്കുകയായിരുന്നു.