കോഴിക്കോട്ട് ഓണം ഖാദി മേള ആരംഭിച്ചു
മേളയിൽ പ്രകൃതിദത്തമായ തുണിത്തരങ്ങളും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും

കോഴിക്കോട് : ഓണം ഖാദി മേളക്ക് ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തിൽ തുടക്കം. പ്രകൃതി ദത്തമായ തുണിത്തരങ്ങളും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുമാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും മേളയിൽ ഒരുക്കിയിട്ടുള്ളത്. ജില്ലാതല ഉദ്‌ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
ആകർഷകമായ സമ്മാന പദ്ധതികൾ മേളയിലുണ്ട്. സെപ്‌തംബർ ഏഴുവരെയാണ് മേളയുടെസമയം. ഞായറാഴ്ചകളിലുമുണ്ടാവും. ഉത്പന്നങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റ് നൽകും.
കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ആദ്യവില്പന നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. സമ്മാന കൂപ്പൺ വിതരണം കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. കോർപറേഷൻ കൗൺസിലർ എസ് കെ അബൂബക്കർ, ഖാദി ബോർഡ് ഡയറക്ടർ കെ പി ദിനേഷ് കുമാർ, സർവോദയ സംഘം ചെയർമാൻ യു രാധാകൃഷ്ണൻ, സെക്രട്ടറി പി വിശ്വൻ, ടി എം മുരളീധരൻ, പ്രോജക്ട് ഓഫീസർ കെ ഷിബി തുടങ്ങിയവർ സംസാരിച്ചു.