ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപ്പന; വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം
കഴിഞ്ഞ വർഷം ഇത് 85 കോടി രൂപയായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന കുതിച്ച് ഉയർന്നു. ഓണത്തിന് റെക്കോർഡ് മദ്യവിൽപനയാണ് റിപ്പോർട്ട് ചെയ്തത്. ഉത്രാട ദിനത്തിൽ മാത്രം 117 കോടി രൂപയുടെ മദ്യമാണ് വിറ്റ്ഴിച്ചത്. ഇതിലൂടെ 550 കോടി രൂപയാണ് സർക്കാർ ഖജനാവിലെത്തുക.
കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. സംസ്ഥാനത്തെ നാല് ഔട്ട്‌ലെറ്റുകളുടെ വിൽപന ഒരുകോടി പിന്നിട്ടു.
ഓണം സീസണിലെ മൊത്തം വ്യാപാരത്തിലും ഇക്കുറി വലിയ കുതിപ്പാണ് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിൽ 624 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.

