headerlogo
business

ഒള്ളുർ മാവേലി സ്റ്റോർ സമ്മാന കൂപ്പൺ നറുക്കെടപ്പ് നടത്തി

ഒന്നാം സമ്മാനം ഷഹനാദ് നാണ് നമ്പർ 150 (സബാദ് മൻസിൽ)

 ഒള്ളുർ മാവേലി സ്റ്റോർ സമ്മാന കൂപ്പൺ നറുക്കെടപ്പ് നടത്തി
avatar image

NDR News

02 Nov 2022 11:04 AM

ഉള്ളിയേരി : ഒള്ളൂർ, മാവേലി സ്റ്റോർ സംരക്ഷണ സമിതി മാവേലി ഉപഭോക്താക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം ബാലരാമൻ മാസ്റ്റർ നിർവ്വഹിച്ചു. ഒന്നാം സമ്മാനം ഷഹനാദ് നാണ് ലഭിച്ചത്.(സബാദ് മൻസിൽ ) നമ്പർ 150. രണ്ടാം സമ്മാനം വൈഷ്ണവി അടുമാണ്ടിക്കും (നമ്പർ: 913) മൂന്നാം സ്ഥാനം സുധൻ വട്ടക്കണ്ടിക്കും (നമ്പർ : 75 ) ലഭിച്ചു.

      മാവേലി സംരക്ഷണ സമിതി ചെയർമാൻ ഒ എ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വി എം പവിത്രൻ , മിനി കരിയാറത്ത് മീത്തൽ , പാടത്തിൽ ബാലകൃഷ്ണൻ , പതിമൂന്നാം വാർഡ് വികസന സമിതി കൺവീനർ സജീവൻ കുരുന്നൻ കണ്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. കുഞ്ഞികൃഷ്ണൻ , സി.കെ ബാലകൃഷ്ണൻ , ഒ.എ വേണു . കുന്നുമ്മൽ വേണു , കൊയിലാണ്ടി താലുക്ക് സപ്ലൈ -കോ-അസിസ്റ്റന്റ് മാനേജർ ഫൈസൽഎന്നിവർ സംസാരിച്ചു. പതിനാലാം വാർഡ് മെമ്പറും മാവേലി സംരക്ഷണ സമിതി ജനറൽ കൺവീനറുമായ ടി.കെ ശിവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സമിതി കൺവീനർ ടി കെ.സുധൻ നന്ദിയും പറഞ്ഞു.

 

 

NDR News
02 Nov 2022 11:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents