കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് സുരേഷ് കുമാറിനെ പിരിച്ചുവിടും
ഇയാളുടെ താമസസ്ഥലം റെയ്ഡ് ചെയ്ത് ലക്ഷക്കണക്കിന് രൂപയും സാധനങ്ങളും പിടിച്ചിരുന്നു
തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ മണ്ണാർക്കാട് പാലക്കയം വില്ലേജിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്കുമാറിനെ സർവീസിൽ നിന്നു പിരിച്ചുവിടും.ഇത് സംബന്ധിച്ച് ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ അന്വേഷണ റിപ്പോർട്ടിലെ ശിപാർശ റവന്യുമന്ത്രി അംഗീകരിച്ചു. വില്ലേജ് ഓഫീസർ പി.ഐ. സജിത്തിനെതിരെയും കടുത്ത നടപടിയുണ്ടാകും.
മേയിൽ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ പങ്കെടുക്കുന്നതിനിടെ പുറത്തു കൈക്കൂലി വാങ്ങുമ്പോഴാണ് സുരേഷ് കുടുങ്ങിയത്. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതി ന് 2500 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
പിന്നീട് ഇയാളുടെ താമസസ്ഥലം വിജിലൻസ് റെയ്ഡ് ചെയ്തപ്പോൾ 35 ലക്ഷം രൂപ പണമായും 45 ല ക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 25 ല ക്ഷം രൂപയുടെ സേവിംഗ് ബാങ്ക് അക്കൗണ്ട് ഖകളും 17 കിലോയോളം നാണയ ശേഖരവും കണ്ടെത്തിയിരുന്നു.

