കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പയ്യോളിയിലും ഓണം ഖാദി മേളകള്‍
ആഗസ്റ്റ് രണ്ട് മുതൽ 28 വരെ ഖാദി വസ്ത്രങ്ങൾക്ക് പ്രത്യേക റിബേറ്റ് ലഭിക്കും

കോഴിക്കോട്: ഓണാഘോഷ ത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഖാദി മേളകള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് രണ്ട് മുതൽ 28 വരെ ഖാദി വസ്ത്രങ്ങൾക്ക് പ്രത്യേക റിബേറ്റ് ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കോഴിക്കോട് ചെറൂട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലെ ഖാദി മേളയിലും, വടകര, ബാലുശ്ശേരി, കൊയിലാണ്ടി, പയ്യോളി, ഓർക്കാട്ടേരി, ആയഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കേരള ഖാദി ബോർഡിന്റെ ഖാദി ഗ്രാമസൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളിലും ഈ കാലയളവിൽ ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ലഭിക്കുന്നതാണ്.
സർക്കാർ അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് പർച്ചേസിനുള്ള സൗകര്യവും ഖാദി ബോർഡ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ആകർഷകമായ സമ്മാന പദ്ധതിയും ഓണം വില്പനയുടെ ഭാഗമായി ബോർഡ് നടപ്പിലാക്കിയിട്ടുണ്ട്.