സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഉള്ളിയേരിയിലെ വ്യാപാരികൾ
പ്രസിഡന്റ് കെ. മധുസൂദനൻ പതാക ഉയർത്തി

ഉള്ളിയേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഏഴാമത് ദിനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് കെ. മധുസൂദനൻ പതാക ഉയർത്തി. സെക്രട്ടറി കെ.എം. ബാബു, കെ.പി. സുരേന്ദ്രനാഥ്, എന്നിവർ സംസാരിച്ചു.
കെ. സോമൻ, ടി.പി. മജീദ്, രാജൻ ശ്രീകല, രാജേഷ് ശിവ, എൻ.കെ. അഷ്‌റഫ്, ജംഷിദ് ഉണ്ണി, ജയൻ നിധി എന്നിവർ സന്നിഹിതരായിരുന്നു.