ഓണം ബംബർ കോഴിക്കോട് വിറ്റ ടിക്കറ്റിന്
TE230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം ബമ്പര്‍ വിജയിയെ പ്രഖ്യാപിച്ചു. കോഴിക്കോട് വിറ്റ TE230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് നടക്കുന്ന നറുക്കെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.അച്ചടിച്ച 85 ലക്ഷം ടിക്കറ്റുകളില്‍ ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇത്തവണ കൂടുതല്‍ പേർക്ക് സമ്മാനം ലഭിക്കുന്ന രീതിയിലാണ് സമ്മാനഘടന. ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ 534670 സമ്മാനമാണ് ഇത്തവണയുള്ളത്.
കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങളാണ് ഇക്കുറി കൂടുതലുള്ളത്. കഴിഞ്ഞവർഷം 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് ഇത്തവണ ടിക്കറ്റ് വില്‍പ്പന 80 ലക്ഷമെങ്കിലും കടന്നിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷ.