ഉള്ളിയേരിയിൽ ഇന്ന് ഉച്ച വരെ കട മുടക്കം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി നടക്കുന്നതിനാലാണ് കട മുടങ്ങുക
ഉള്ളിയേരി: ഉള്ളിയേരിയിൽ ഇന്ന് ഉച്ച വരെ കട അടവായിരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയും തെരഞ്ഞെടുപ്പും ഇന്ന് രാവിലെ ഒൻപതുമുതൽ ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തിൽ നടക്കുന്നതിനാലാണ് കട മുടക്കം.
ഉച്ചയ്ക്ക് രണ്ടുവരെ ഉള്ളിയേരിയിൽ കടകൾ തുറക്കില്ലെന്ന് യൂണിറ്റ് പ്രസിഡൻ്റ് കെ. മധുസൂദനൻ സെക്രട്ടറി കെ.എം. ബാബു എന്നിവർ അറിയിച്ചു.