ജി എസ് ടി പുതിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉള്ളിയേരിയിൽ വ്യാപാരി വിളംബര മാർച്ച്
കേരള വ്യാപാരി വ്യവസായി ഏകോനസമിതി നവംബർ 7 ന് രാജഭവൻ മാർച്ച് നടത്തും
 
                        ഉള്ളിയേരി: കട വാടകക്ക് 18%ജി എസ് ടി ചുമത്തി ചെറുകിട വ്യാപാരികളെയും വ്യവസായികളെയും പ്രതിസന്ധിയിലാക്കുന്ന തിനെതിരെ വ്യാപാരികൾ രംഗത്ത്. ഇതിൻറെ ഭാഗമായി ജി എസ് ടി കൗൺസിലിൻ്റെ പുതിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോനസമിതി നവംബർ 7 ന് രാജഭവൻ മാർച്ച് നടത്തും. രാജ് ഭവൻ മാർച്ചിൻ്റെ പ്രാചരണത്തിൻ്റെ ഭാ ഗമായി ഉള്ളിയേരിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
സമാപന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ.കാദർ, സെക്രട്ടറി വി.എസ്സ്.സുമേഷ്, ടീ.പി മജീദ് എന്നിവർ സംസാരിച്ചു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            