ഉള്ളിയേരിയിൽ സംസ്ഥാന ശാസ്ത്രമേളയിലെ വിജയിയെ അനുമോദിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് അനുമോദനം

ഉള്ളിയേരി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വിജയിയായ ആശ്രിദ് എസ്. കുമാറിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് സ്നേഹാദരവ് നൽകി. പ്രസിഡന്റ് കെ.എം. ബാബു ഉപഹാരം നൽകി.
കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. മഹിള വിംങ്ങ് പ്രസിഡന്റ് അനിഷ ഫവാസ്, സെക്രട്ടറി റീന എം. ദാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി.പി. മജീദ് സ്വാഗതവും രാജേഷ് ശിവ നന്ദിയും പറഞ്ഞു.