ലഹരി മുക്ത സമൂഹത്തിനായി ഉള്ളിയേരിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഇഫ്താർ സംഗമം
മണ്ഡലം പ്രസിഡന്റ് കെ.പി. സുരേഷ് ബാബു സംഗമം ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: ലഹരി മുക്ത സമൂഹത്തിനായി കൈ കോർക്കുമെന്ന് പ്രതിജ്ഞയെടുത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. മനുഷ്യ സ്നേഹത്തിന്റെ മാതൃകയായ ഇത്തരം കൂടിചേരലുകൾ വർത്തമാന സംഭവങ്ങൾ നമ്മോട് ആവശ്യപ്പെടുന്നുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച മണ്ഡലം പ്രസിഡന്റ് കെ.പി. സുരേഷ് ബാബു പറഞ്ഞു.
ചടങ്ങിൽ പ്രസിഡന്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത മുഖ്യ അഥിതി ആയിരുന്നു. ഉള്ളിയേരി മഹല്ല് ഖത്തീബ് അൻസാർ വാഫി ഇഫ്താർ സന്ദേശം നൽകി. സെക്രട്ടറി വി.എസ്. സുമേഷ് സ്വാഗതവും ജംഷിദ് നന്ദിയും പറഞ്ഞു.
വി.കെ. കാദർ, കെ.പി. സുരേഷ്, കെ.കെ. സുരേഷ്, പാറക്കൽ അബു ഹാജി, കെ. പവിത്രൻ, സി.കെ. ബാലകൃഷ്ണൻ, സി. പ്രഭ, ദിവാകരൻ ഉള്ളിയേരി, എം.പി. അബ്ദുൽ ജലീൽ, മജീദ് ഹാജി കുമ്മായപ്പുറത്ത്, എഞ്ചിനിയർ കുഞ്ഞായൻ കോയ, കെ.പി. കുമാരൻ, പി. കുഞ്ഞിക്കണ്ണൻ, സി.എം. സന്തോഷ് കുമാർ, അനിഷ ഫവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.