കാശ്മീർ ഭീകരാക്രമണത്തിൽ പേരാമ്പ്രയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു
പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : കശ്മീർ ഭീകരാക്രമണത്തിൽ പ്രിതിഷേധിച്ചും അക്രമത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്‌റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമവും പ്രതിജ്‌ഞയും ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു.
സലിം മണവയൽ അധ്യക്ഷത വഹിച്ചു. ഒ.പി.മുഹമ്മദ്, ഷെരീഫ് ചീക്കിലോട്. എൻ.പി.വിധു. സന്ദീപൻ കോരങ്കണ്ടി, വിജയലക്ഷ്‌മി നമ്പ്യാർ, വി.എൻ.നൗഫൽ, ടി.കെ.പ്രകാശൻ, പി.കെ. രാജീവൻ, സി.എം.അഹമ്മദ് കോയ, സുരേഷ് വീലിങ്, സാജിദ് ഊരാളത്ത്, കെ.കെ. സോമൻ നായർ, ഫിറാസ് കല്ലാട്ട് എന്നിവർ പ്രസംഗിച്ചു.