അരിക്കുളത്ത് ആശ്വാസ് മരണാനന്തര സഹായം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു
കെ.വി.വി.ഇ.എസ്. കോഴിക്കോട് ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് അദ്ധ്യക്ഷനായി

അരിക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആശ്വാസ് മരണാനന്തര സഹായം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. സർക്കാർ സഹായമില്ലാതെ തങ്ങളുടെ കൂടെയുള്ളവരെ സംരക്ഷിക്കുന്ന സംഘടനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കുരുടിമുക്ക് യൂണിറ്റ് സംഘടിപ്പിച്ച കുരുടിമുക്ക്, കുറ്റ്യാടി യൂണിറ്റുകളിലെ രണ്ടു കുടുംബങ്ങൾക്ക് 10 ലക്ഷം വീതം മരണാനന്തര ധനസഹായ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി.
കെ.വി.വി.ഇ.എസ്. കോഴിക്കോട് ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് അദ്ധ്യക്ഷനായി. ജി.ജി.കെ. തോമസ് പദ്ധതി വിശദീകരണം നടത്തി. അബ്ദുൽ സലാം വടകര മുഖ്യ പ്രഭാഷണം നടത്തി. അംഗത്വ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം അരികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ സുഗതൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീധരൻ കണ്ണമ്പത്ത് സ്വാഗതവും എം. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
കെ.എം. അമ്മദ്, എൻ.എം. ബിനിത, ഷംസുദ്ദീൻ കമ്മന, മൂസ്സ മണിയോത്ത്, രാജൻ ഒത്തയോത്, ശ്രീജിത്ത് അശ്വതി, ഷരീഫ് ചീക്കിലോട്, ഇമ്പിച്ച്യാലി സിത്താര, ശശി ഊട്ടേരി, ഇ.കെ. അഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. കുരുടി മുക്കിലെ മുൻകാല വ്യാപാരികളായ സുരേഷ് എം.കെ., ഇബ്രാഹിം കെ.എം., ഇബ്രാഹിം കെ. സി., ആഷിഖ്, അജീഷ്, ഷാഫി, സോമൻ, അബ്ദുറഹിമാൻ, സജി, അഷറഫ്, ഫൈസൽ, ആഷിഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.