headerlogo
business

റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും

പ്രതിനിധി സമ്മേളനം എകെആർആർഡിഎ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു

 റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും
avatar image

NDR News

10 Jun 2025 03:01 PM

പേരാമ്പ്ര: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും പേരാമ്പ്രയിൽ നടന്നു കാലത്ത് പേരാമ്പ്ര വി.വി ദക്ഷിണാ മൂർത്തി ടൗൺ ഹാളിൽ ഒരുക്കിയ പി.വി സുധൻ നഗറിൽ മുതിർന്ന അംഗം പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.പ്രതിനിധി സമ്മേളനം എകെആർആർഡിഎ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തിൽ പ്രശസ്ത പിന്നണി ഗായകൻ അജയ് ഗോപാൽ മുഖ്യ അതിഥിയായി. ചടങ്ങിൽപൊതു പരീക്ഷ ഉന്നത വിജയികളെ ആദരിച്ചു. തുടർന്ന് റേഷൻ വ്യാപാരികളുടെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.    

      സ്വാഗത സംഘം കൺവീനർ പി പവിത്രൻ സ്വാഗതം പറഞ്ഞു. ചെയർമാൻ രവീന്ദ്രൻ പുതുക്കോട്ട്, അധ്യ ക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന റേഷൻ റേഷൻ വ്യാപാരികളെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ആദരിച്ചു. എൽഎസ്എസ്, യു എസ് എസ് എസ്എസ്എൽസി ഉന്നത വിജയികളെ എ കെ ആർ ആർ ഡി എ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി മൊമെന്റോ നൽകി ആദരിച്ചു. പ്ലസ് ടു ഉന്നത വിജയികളെ താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പിൽ ആദരിച്ചു. എ കെ ആർ ആർ ഡി എ ജില്ലാ പ്രസിഡണ്ട് ഈ ശ്രീജൻ, കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പി അരവിന്ദൻ, വടകര താലൂക്ക് കമ്മിറ്റി സെക്രട്ടറി കെ പി ബാബു, താമരശ്ശേരി താലൂക്ക് സെക്രട്ടറി ബൽരാജ് കെ പി, കൊയിലാണ്ടി താലൂക്ക് ട്രഷറർ മൊയ്തു മാലേരി അസീസ് കാന്തപുരം, ടി സുഗതൻ റഫീഖ് ചെറുപോട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

 

NDR News
10 Jun 2025 03:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents