headerlogo
business

ഉള്ളിയേരിയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

വിവിധ മേഖലകളിൽ നിന്നെത്തിയ 52 പേർ രക്ത ദാനം നിർവ്വഹിച്ചു

 ഉള്ളിയേരിയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

10 Aug 2025 04:06 PM

ഉള്ള്യേരി :വ്യാപാര ദിനത്തോട് അനുബന്ധിച്ച് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ.ബീച്ച് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിൽ 60 പേർ രെജിസ്റ്റർ ചെയ്തു. വിവിധ മേഖലകളിൽ നിന്നെത്തിയ52 പേർ രക്ത ദാനം നിർവ്വഹിച്ചു.ഉള്ളിയേരി പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽറാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു..

      മെഡിക്കൽ ഓഫീസർ ഡോ. അഭിരാമി, ഡോ. ഗായത്രി എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി. കെ വി വി എസ് ഉള്ളിയേരി യൂണിറ്റ് നേതാക്കളായ കെ.എം. ബാബു -ഖാദർ എം.പി. മുണ്ടോത്ത്,സുമേഷ്, ഖാദർ വി.കെ. ഹോപ്പ് ഭാരവാഹികളായ നാസർ ആയഞ്ചേരി,ഷരീഫ് ആഷിയാന, ഷാജിമോൻ വെള്ളിമാട്കുന്ന്, ആരിഫ് ടി.കെ., ഷുക്കൂർ അത്തോളി,അംബിക ടീച്ചർ അത്തോളി, അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇതൊടാനുബന്ധിച്ച് കോഴിക്കോട് ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ഉണ്ടായിരുന്നു.

NDR News
10 Aug 2025 04:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents