headerlogo
business

ജില്ലയിൽ ഓണം ഖാദി മേളക്ക് ജില്ലയിൽ തുടക്കമായി

വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ 30 ശതമാനം റിബേറ്റിൽ മേളകളിൽ ലഭിക്കും

 ജില്ലയിൽ ഓണം ഖാദി മേളക്ക് ജില്ലയിൽ തുടക്കമായി
avatar image

NDR News

11 Aug 2025 07:59 PM

കോഴിക്കോട്: ഓണം ഖാദി മേളക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും ഖാദി വണ്ടി ഫ്ലാഗ് ഓഫും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആദ്യ വില്‌പനയും ഖാദി സെറ്റ് മുണ്ട് ലോഞ്ചിങ്ങും ലീഡ് ഡിസ്ട്രിക്ട് മാനേജർ എസ് ജ്യോതിസിന് നൽകി ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ അലക്‌സ് ടി എബ്രഹാം നിർവഹിച്ചു. ഖാദി ബോർഡ് മെമ്പർ എസ് ശിവരാമൻ സമ്മാന കൂപ്പൺ വിതരണം നടത്തി. 'എനിക്കും വേണം ഖാദി' എന്ന ക്യാമ്പയിനുമായാണ് ഇത്തവണത്തെ ഓണം ഖാദി മേള. വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ 30 ശതമാനം റിബേറ്റിൽ മേളകളിൽ ലഭിക്കും. ആകർഷകമായ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയിൽ ഓരോ 1000 രൂപയ്ക്കും സമ്മാന കൂപ്പൺ ലഭിക്കും. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാർ, രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടർ, മൂന്നാം സമ്മാനം 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയും ആഴ്‌ചതോറും 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ലഭിക്കും.

        ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് പ്രസിഡന്റ് കെ ഷിബി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ അബക്കർ, കേരള സർവ്വോദയ സംഘം ഭാരവാഹികൾ യു രാധാകൃഷ്ണ‌ൻ, കോഴിക്കോട് സർവ്വോദയ സംഘം സെക്രട്ടറി എം കെ ശ്യാം പ്രസാദ്, കണ്ണൂർ സർവ്വോദയ സംഘം സെക്രട്ടറി ശ്രീഗേഷ്, പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത്ത്, പ്രൊജക്ട് ഓഫീസർ കെ ജിഷ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

 

NDR News
11 Aug 2025 07:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents