പേരാമ്പ്രയിൽ സിപ്‌കോ ഓണം വിപണനമേള ആരംഭിച്ചു
മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് നിർവഹിച്ചു

പേരാമ്പ്ര: കേരളത്തിലെ വസ്ത്ര നിർമ്മാണ രംഗത്ത് തനതായ വിപണനത്തിലൂടെയും ഗുണമേന്മയിലൂടെയും പ്രസിദ്ധിയാർജ്ജിച്ച ജനകീയ സ്ഥാപനമായ നടുവണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് ഇന്റഗ്രേറ്റഡ് പവർലൂം കോഓപ്പറേറ്റീവ് സൊസൈറ്റി (സിപ്‌കോ)യുടെ സ്പെഷ്യൽ ഡിസ്‌കൗണ്ടോടു കൂടിയ ഓണം വിപണനമേള പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിനു സമീപം ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് നിർവഹിച്ചു.ആദ്യ വില്പന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.പി. മുഹമ്മദ് സത്യൻ കോറോത്തിനു നൽകി നിർവഹിച്ചു.
സിപ്‌കോ ചെയർപേഴ്സൺ കെ.എം പുഷ്പ അധ്യക്ഷത വഹിച്ചു. ടെക്സ്ഫഡ് ചെയർമാൻ ടി.കെ, മുകുന്ദൻ,പേരാമ്പ്രയിലെ സാമൂഹ്യ വ്യാപാര രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.സിംഗിൾ ദോത്തി ടൗവ്വലുകൾ, ഡബിൾ ദോത്തി , ബെഡ്ഷീറ്റ്, ഷർട്ടുകൾ, ഷർട്ട് പീസ്, മാക്‌സി, ചുരിദാർ ടോപ്പുകൾ, സെറ്റ് സാരികൾ തുടങ്ങിയവ മികച്ച ഡിസ്‌കൗണ്ടോടു കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്.