ഉള്ള്യേരിയിൽ വ്യാപാരികൾ ഓണാഘോഷം സംഘടിപ്പിച്ചു
വനിത വിംഗ് ജില്ലാ പ്രസിഡൻ്റ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു

ഉള്ള്യേരി : പൂക്കളവും ഓണസദ്യയും ഒരുക്കി ഓണാഘോഷം കളറാക്കി ഉള്ളിയേരിയിലെ വ്യാപാരികൾ.വ്യാപരി വ്യവസായി ഏകോപനസമിതി ഉള്ള്യേരി യൂണിറ്റ് സംഘടിപ്പിച്ച പരിപാടികൾ വനിത വിംഗ് ജില്ലാ പ്രസിഡൻ്റ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ. എം. ബാബു അധ്യക്ഷത വഹിച്ചു.
വി. കെ.കാദർ,ജോബി മാത്യു പി. കെ.മജീദ്, വി. പി. ഭാസ്കരൻ കിടാവ് , എൻ. നാരായണൻ കിടാവ്,അജയൻ മൂലാട്, എം. പി. അബ്ദുൽ ജലീൽ, പി. കുഞ്ഞികണ്ണൻ, കെ. പി.കുമാരൻ, സി. എം.സന്തോഷ്, സജിലേഷ് എൽമാസ് , റീന ചൈതന്യ, വി എസ് സുമേഷ്, ഖാദർ മാതപ്പള്ളി എന്നിവർ സംസാരിച്ചു .