headerlogo
business

സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ നാളെയും (ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും

ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റി

 സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ നാളെയും (ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും
avatar image

NDR News

30 Aug 2025 05:55 PM

തിരുവനന്തപുരം: ഓഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഓഗസ്റ്റ് 31ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്.    

     സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധിയായിരിക്കും. സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേ വാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുന്നതാണ്.

 

NDR News
30 Aug 2025 05:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents