സ്വർണവില എക്കാലത്തെയും ഉയരത്തിൽ. പവൻ വില ചരിത്രത്തിലാദ്യമായി 78,000 ത്തിന് മുകളിൽ
കഴിഞ്ഞ ഒറ്റ ആഴ്ച്ചകൊണ്ട് ഗ്രാമിന് 355 രൂപയും പവന് 2,840 രൂപയുമാണ് കൂടിയത്

കൊച്ചി: കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയരത്തിൽ. പവൻ വില ചരിത്രത്തിലാദ്യമായി 78,000 ഭേദിച്ചു; ഗ്രാം വില 9,800 രൂപയും. രാജ്യാന്തരവില അനുദിനം മുന്നേറുന്നതും ഡോളറിനെതിരെ രൂപയുടെ വീഴ്ചയുമാണ് കേരളത്തിലെ സ്വർണവിലയ്ക്കും ഉത്തേജകമാകുന്നത്. '
സംസ്ഥാനത്ത് ഗ്രാമിന് ഇന്ന് 80 രൂപ വർധിച്ച് വില 9,805 രൂപയായി. പവന് 640 രൂപ ഉയർന്ന് 78,440 രൂപയും. കഴിഞ്ഞ ഒറ്റ ആഴ്ച്ചകൊണ്ട് ഗ്രാമിന് 355 രൂപയും പവന് 2,840 രൂപയുമാണ് കൂടിയത്.