headerlogo
business

സ്വർണവില കുറഞ്ഞു; 1400 രൂപ കുറഞ്ഞ് പവന് 95,960 രൂപയായി

11,995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

 സ്വർണവില കുറഞ്ഞു; 1400 രൂപ കുറഞ്ഞ് പവന് 95,960 രൂപയായി
avatar image

NDR News

18 Oct 2025 11:42 AM

  കൊച്ചി :തുടർച്ചയായി വർധിച്ചു കൊണ്ടിരുന്ന സ്വർണവിലയ്ക്ക് ഇന്ന് അൽപം ആശ്വാസം. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിരിക്കെയാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് നേരിട്ടത്.

  ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

  ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്നലെ ഒറ്റയടിക്ക് പവന് 2,840 രൂപയാണ് കൂടിയത്. ഇതോടെ പവന് 97,360 രൂപയായിരുന്നു. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം.

   ഈ മാസം 8 നാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വർണവിലയാണ് ഇന്ന് രാവിലെ വൻകുതിപ്പ് നടത്തിയത് സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി 80000 പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും സ്വർണവില വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

NDR News
18 Oct 2025 11:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents