കുത്തനെ താഴ്ന്ന് സ്വർണവില, പവന് 2480 രൂപ കുറഞ്ഞു
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 93,280 രൂപ നല്‍കണം.

തിരുവനന്തപുരം :സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില. പവന് 2480 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 93,280 രൂപ നല്‍കണം.
ഒരു ഗ്രാം സ്വര്‍ണത്തിന് 11,660 രൂപയാണ് വില. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചത്.
രാവിലെ പവന് വില കുത്തനെ വര്‍ധിച്ച് 97,360 രൂപയായിരുന്നു വില. ഉച്ചകഴിഞ്ഞ് 1600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തുക യായിരുന്നു.