ചേനായിയിൽ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കൊയിലാണ്ടി മത്സ്യഭവന്റെ കീഴിലുള്ള പേരാമ്പ്ര ക്ലസ്റ്ററിൽ കേരള ഫിഷറീസ് വകുപ്പും പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയും സംയുക്തമായി നടപ്പിലാക്കുന്ന മത്സ്യ വിപണനകേന്ദ്രം പേരാമ്പ്ര എടവരാട് ചേനായിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞബ്ദുള്ള ഹാജിക്ക് ആദ്യ വിൽപ്പന സ്വീകരിച്ചു.
മത്സ്യകർഷകർക്ക് അവരുടെ മത്സ്യം വിൽക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും മായം കലരാത്ത കടൽ മത്സ്യങ്ങളും പുഴ മത്സ്യങ്ങളും എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മജീദ് ആലിയോട്ട് എന്ന ഗുണഭോക്താവ് ഈ സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷറഫ് പി. ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സന്ധ്യ പി. കെ. (അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ. കൊയിലാണ്ടി മത്സ്യ ഭവൻ സന്ധ്യ പി. സ്വാഗത പ്രസംഗത്തിൽ പദ്ധതി വിശദീകരണം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. കെ. കുഞ്ഞമ്മത് ഫൈസി, പി.ടി. വിജയൻ, കെ.പി. അമ്മത്, എം.പദ്മേഷ്, ഫിഷറീസ് കോർഡിനേറ്റർ ശിവാനി, പ്രോമോട്ടർമാരായ സുനിൽകുമാർ, റോജി ജോസഫ് പ്രസംഗിച്ചു. മജീദ് ആലിയോട്ട് നന്ദി പറഞ്ഞു. കൊയിലാണ്ടി ക്ലസ്റ്ററിലെ പ്രൊമോട്ടർമാരും, ഫിഷറീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

