headerlogo
business

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു

കിഴക്കോത്ത് പാലത്തിനു സമീപം വെച്ചായിരുന്നു അപകടം

 ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു
avatar image

NDR News

07 Nov 2025 06:30 PM

കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയിൽ കൊടുവള്ളി നരിക്കുനി റോഡിൽ കിഴക്കോത്ത് പാലത്തിനു സമീപം വെച്ചായിരുന്നു അപകടം. പരിക്കേറ്റ ബാബുരാജിനെ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയും ആയിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെയാണ് മരണപ്പെട്ടത്.

       കൊടുവള്ളി ലക്ഷ്‌മി ജ്വല്ലറി ഉടമയും ആഭരണ നിർമ്മാണ തൊഴിലാളിയും,  കൊടുവള്ളി ടൗൺ ബ്രാഞ്ച് ഗോൾഡ് അപ്രൈസറുമായിരുന്നു. പിതാവ് : പരേതനായ കുട്ടിയപ്പു. മാതാവ്: പരേതയായ ലക്ഷ്മി, ഭാര്യ: രശ്മി. മക്കൾ: അഭിനവ്, അഭിരാമി, ആവണി. മരുമകൾ :സാജൻ. സഹോദരങ്ങൾ: ജയരാജൻ, മോഹനൻ, പ്രദീപ്, ശിവരാജൻ, ദേവരാജൻ.

NDR News
07 Nov 2025 06:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents