പേരാമ്പ്ര മലബാർ ഗോൾഡ് & ഡയമണ്ട്സിൽ ‘ചെയിൻ ഫെസ്റ്റ്’
ലൈറ്റ് വെയ്റ്റ് ഡിസൈനുകൾ മുതൽ ആഘോഷങ്ങൾക്ക് അണിയാനുള്ള ഹെവി ഡിസൈനുകൾ വരെ
പേരാമ്പ്ര: പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പേരാമ്പ്ര ഷോറൂമിൽ വൈവിധ്യമാർന്ന ശേഖരങ്ങളുമായി ‘ചെയിൻ ഫെസ്റ്റ്’ ആരംഭിച്ചു. പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയും കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ശ്രീകല മുല്ലശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 24 വരെ നീണ്ടുനിൽക്കുന്ന മേളയിൽ സ്വർണ്ണാഭരണ പ്രേമികൾക്കായി ആകർഷകമായ ഡിസൈനുകളിലുള്ള ചെയിനുകളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. നിത്യേന ഉപയോഗിക്കാവുന്ന ലൈറ്റ് വെയ്റ്റ് ഡിസൈനുകൾ മുതൽ ആഘോഷങ്ങൾക്കായി അണിയാൻ സാധിക്കുന്ന ഹെവി ഡിസൈനുകൾ വരെ ഫെസ്റ്റിന്റെ ഭാഗമായി ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഷോറൂം ഹെഡ് റനീഷ് കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ഗോൾഡ് മാനേജ്മെന്റ് ടീം അംഗം നിഗൂഷ് സ്വാഗതം പറഞ്ഞു. സാമൂഹിക- സാംസ്കാരിക-വ്യാപാര രംഗത്തെ പ്രമുഖർ പങ്കെടുത്തു: ബി.എം. മുഹമ്മദ് (വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സെക്രട്ടറി) ബിന്ദു മൈനാകം (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്) നടുക്കണ്ടി കുഞ്ഞബ്ദുള്ള ഒ.പി. മുഹമ്മദ് (വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി) ആഷിൽ ഷാദ്.ഒ (അസിസ്റ്റന്റ് ഷോറൂം ഹെഡ്, വടകര മലബാർ ഗോൾഡ്)സിസ്റ്റർ റോസ്‌ലിൻ (ഹെഡ് മിസ്ട്രസ്, സെന്റ് ഫ്രാൻസിസ് സ്കൂൾ) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാനേജർ ഷമീർ എം.കെ. നന്ദി ചടങ്ങിന് നന്ദി പറഞ്ഞു.

