സ്വർണവില കുറഞ്ഞു; പവന് 99,880 രൂപ
ഒരു ഗ്രാം സ്വർണ്ണത്തിന് 12,485 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 2240 രൂപ കുറഞ്ഞ് പവന് 99,880 രൂപ നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്.
ഒരു ഗ്രാം സ്വർണ്ണത്തിന് 12,485 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 12765 രൂപയാണ് അവസാനമായി രേഖപ്പെടുത്തിയ നിരക്ക്.
കഴിഞ്ഞ ദിവസം സർവകാല റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വർണവില കുറയുന്നത്.

